Showing posts with label കവിതകള്‍ ............ Show all posts
Showing posts with label കവിതകള്‍ ............ Show all posts

Wednesday, June 11, 2008

അടരുവാന്‍ വയ്യ .........

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തിനീ നിറമുള്ള ജീവിതപ്പീലി തന്നു...(ഇരുളിന്‍...)
എന്റെ ചിറകിനാകാശവും നീ തന്നുനിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു ..
ശിഖരത്തിലൊരു കൂടുതന്നു .
ഒരു കുഞ്ഞു പൂവിലും തളിര്‍ കാറ്റിലുംനിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ(ഒരു കുഞ്ഞു പൂവിലും...)
ജീവനൊഴുകുമ്പൊഴൊരു തുള്ളി ഒഴിയാ‍തെനീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ ..
കനിവിന്റെ ഇതളായ് നിന്നെ പടര്‍ത്തിനീ വിരിയിച്ചൊരാകാശമെങ്ങു വേറെ
ഒരു കൊച്ചു രാപ്പാടി കരയുമ്പൊഴുംനേര്‍ത്തൊരരുവിതന്‍ താരാട്ടു തളരുമ്പൊഴും(ഒരു കൊച്ചു...)
കനിവിലൊരു കല്ലു കനി മധുരമാകുമ്പൊഴുംകാലമിടറുമ്പൊഴും...
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നുനിന്നിലഭയം തിരഞ്ഞു പോവുന്നു .........
അടരുവാന്‍ വയ്യ ........അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ -നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ -നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിന്നാഴങ്ങളില്‍വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം.(ഉരുകി നിന്നാത്മാവിന്‍...)നിന്നിലടിയുന്നതേ...നിത്യ സത്യം